ന്യൂഡല്‍ഹി: റിട്ട.ജഡ്ജി വൈദ്യുതി ജീവനക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തു. റിട്ട.ജഡ്ജി അടിയ്ക്കടി ഉണ്ടാകുന്ന പവര്‍കട്ടിൽ കലിപൂണ്ടാണ് വൈദ്യുതിവകുപ്പ് ജീവനക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തത്. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഹരിയാണ വൈദ്യുതി ഭവനിലെ പത്തുജീവനക്കാരെയാണ് മുന്‍ ജഡ്ജി എ.കെ. രാഘവ് വെടിവെച്ചത്. ഇവർ ബുധനാഴ്ച വൈകീട്ട് വീടിനുപുറത്ത് വൈദ്യുതിലൈന്‍ മാറ്റുകയായിരുന്നു. അതിനിടയിലാണ് വെടിയുതിർത്തത്. ഇദ്ദേഹത്തിനെതിരെ വധശ്രമത്തിന് കേസെടുത്തു.
ജഡ്ജി ആദ്യം ആകാശത്തേക്ക് വെടിയുതിര്‍ത്ത ശേഷം ജീവനക്കാര്‍ക്കു നേരെ തിരിയുകയായിരുന്നു. വെടിയുണ്ടകള്‍ റോഡിലുണ്ടായിരുന്ന ട്രാക്ടര്‍ ട്രോളിയിലാണ് കൊണ്ടത്. സംഭവം നടന്നത് പോലീസ് കമ്മിഷണറുടെയും ഡെപ്യൂട്ടി കമ്മിഷണറുടെയും വീടുകള്‍ക്ക് സമീപമാണ്.
ഇത് ഇത്തരത്തിൽ ഉയർന്ന പദവിയിൽ ഇരിക്കുന്ന ഒരാളില്‍നിന്ന് ഉണ്ടാകാന്പാടില്ലാത്തതാണെന്ന് വൈദ്യുതിഭവന് സൂപ്രണ്ട് എന്‍ജിനീയര്‍ നവീന്‍ ശര്‍മ പറഞ്ഞു. മേഖലയില്‍ നിരന്തരം വൈദ്യുതി തടസ്സമുണ്ടാകുന്നെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.
Post Your Comments