KeralaLatest NewsNews

ജനവാസ മേഖലയിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് നീട്ടി: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: ജനവാസ മേഖലയിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ദീർഘിപ്പിച്ച് സംസ്ഥാന സർക്കാർ. ഒരു വർഷത്തേക്ക് കൂടിയാണ് ഉത്തരവ് നീട്ടിയത്. ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നീട്ടണമെന്ന വനംവകുപ്പിന്റെ അഭ്യർത്ഥനയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

Read Also: ഭാര്യയ്ക്ക് എല്ലാ ദിവസവും മയക്കുമരുന്ന് നല്‍കി അന്യപുരുഷന്മാര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ സൗകര്യം നല്‍കി ഭര്‍ത്താവ്

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയത് കഴിഞ്ഞ വർഷം മെയ് 28-നാണ്. ഒരു വർഷത്തേയ്ക്കായിരുന്നു അനുമതി നൽകിയത്. അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർക്കും അധികാരം നൽകിയിരുന്നു. ഈ ഉത്തരവാണ് ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകിയത്.

Read Also: ആദ്യമായി തൊഴിൽ തേടുന്നയാൾ ഈ പരിചയ സർട്ടിഫിക്കറ്റ് എങ്ങനെ ഹാജരാക്കും? യുവാക്കളെ കളവു ചെയ്യാൻ പ്രേരിപ്പിക്കുന്നു’- അശോകൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button