
വാഷിംഗ്ടൺ: അമേരിക്കയിൽ വെടിവെപ്പ്. കൊളറാഡോയിലെ ഫാൽക്കൺ മേഖലയിലാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാർ തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആക്രമണം നടന്നതെന്നാണ് പോലീസ് പറയുന്നത്. ഒന്നിലേറെ പേർ ആക്രമണത്തിന് പിന്നിലുണ്ടെന്നും പോലീസ് അറിയിച്ചു.
Read Also: നിങ്ങളുടെ പങ്കാളിയെ അത്ഭുതപ്പെടുത്തുന്ന വാലന്റൈൻ സമ്മാന ആശയങ്ങൾക്കായി തിരയുകയാണോ? ചില ഓപ്ഷനുകൾ ഇതാ
വിവരം അറിഞ്ഞതോടെ പോലീസ് സംഭവ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അതേസമയം, കഴിഞ്ഞ മാസം അമേരിക്കയിൽ പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പിൽ പത്തുപേർ കൊല്ലപ്പെട്ടിരുന്നു. കാലിഫോർണിയയിലെ ലോസ് ആഞ്ചലസിനടുത്തുള്ള മൊണ്ടേറെ പാർക്കിലാണ് സംഭവം നടന്നത്. രാത്രി പത്ത് മണിയോടെ മോണ്ടെറെ പാർക്കിലെ ചൈനീസ് പുതുവത്സരാഘോഷത്തിനിടെയാണ് വെടിവെപ്പ് നടന്നത്.
Post Your Comments