ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രാ ടിക്കറ്റെടുക്കുമ്പോൾ ആധാർ നമ്പർ രേഖപ്പെടുത്തിയാൽ വിരലടയാളം പതിപ്പിച്ചു വിമാനത്തവളത്തിനുള്ളിലും വിമാനത്തിലും കയറാനുള്ള പദ്ധതിയുമായി വ്യോമയാന മന്ത്രാലയം. ഡിജിറ്റൽ യാത്രയുടെ ഭാഗമായി തയ്യാറാകുന്ന പദ്ധതി മൂന്നു മാസത്തിനുള്ളി നടപ്പാക്കാനാണ് തീരുമാനം. ഈ പദ്ധതി നടപ്പായാൽ ബോഡിങ് പാസ് എടുക്കാതെ യാത്ര ചെയ്യാനാകും. വിമാനയാത്രാ ടിക്കറ്റെടുക്കാൻ ആധാർ, പാൻ, പാസ്പോർട്ട് തുടങ്ങിയ ആധികാരിക തിരിച്ചറിയൽ രേഖ നിർബന്ധമാക്കുമെന്ന് കേന്ദ്ര വ്യോമയാന സഹ മന്ത്രി ജയന്ത് സിൻഹ അറിയിച്ചു. ആധാർ കാർഡ് നൽകിയവർക്ക് വിരലടയാളം പതിപ്പിച്ചു വിമാനത്തിൽ യാത്ര ചെയ്യാനാകും. ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെ പ്രശ്‌നക്കാരെ കണ്ടെത്താനും, നിയന്ത്രിക്കാനും സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Post Your Comments