തിരുവനന്തപുരം : കൊല്ലത്തെ സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇപ്പോള്‍ സെക്രട്ടറി തല അന്വേഷണമാണ് സര്‍ക്കാര്‍ നടത്താനുദ്ദേശിക്കുന്നത്. സംഭവത്തിലെ ദൂരൂഹത നീക്കാന്‍ ഈ അന്വേഷണം പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്ത മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടിയില്‍ ചെന്നിത്തല ശക്തമായി പ്രതിഷേധിച്ചു.
Post Your Comments