ബിനിൽ കണ്ണൂർ
കണ്ണൂർ: മഴപെയ്താൽ ഒരു തുള്ളിപോലും വെളിയിൽ വിടാത്ത ഒരു പോലീസ് സ്റ്റേഷൻ. ടാർപോളിൻ വലിച്ചു കെട്ടി താൽക്കാലിക രക്ഷ നേടി ഒൻപതു വനിതാ പോലീസ് ഉൾപ്പടെ മുപ്പത്തി ഒൻപതു ജീവനക്കാർ ജീവൻ പണയംവച്ചു ജോലി ചെയ്യുന്നു.
ഏതു നിമിഷവും നിലംപൊത്തുന്ന കെട്ടിടത്തിന്റെ ശോചനീയ അവസ്ഥ കണ്ടിട്ടും കണ്ണടക്കുന്ന അധികാരികൾ. കണ്ണൂർ പരിയാരം പോലീസ് സ്‌റ്റേഷന്റെ അവസ്ഥയാണ് മുകളിൽ വിവരിച്ചത്. മഴയൊന്നു പെയ്താല്‍ വർഷങ്ങളോളം സൂക്ഷിക്കേണ്ട ഫയലുകളും, രേഖകളും നശിക്കുന്നത് ഇവിടെ സ്ഥിരം കാഴ്ച.
Post Your Comments