CinemaMollywoodMovie SongsEntertainment

സംഗീത മോഷണം; ബിജിബാലിനും ചിലത് പറയാനുണ്ട്

സിനിമാ മേഖയില്‍ എന്നും ഉയര്‍ന്നു വരുന്ന ഒരൂ വിഷയമാണ് കോപ്പിയടി. പാട്ടുകളുടെ ഈണങ്ങളാണ് പ്രധാനമായും ഈ വിഷയത്തില്‍ കുരുങ്ങി വിവാദത്തില്‍ എത്തുന്നത്. ഒരു സിനിമയുടെ അഭിവാജ്യ ഘടകമായി മാറിയിരിക്കുന്ന ഗാനങ്ങള്‍ ഇത്തരം വിവാദത്തില്‍പ്പെടുന്നത് ആദ്യമല്ല. ലോകോത്തര സിനിമകളുടെ ഈണങ്ങള്‍ ഒരു സംഗീത സംവിധായകനെ സ്വാധീനിക്കുന്നത് സ്വാഭാവികം. ഈണങ്ങളുടെ മോഷണത്തില്‍ കുറ്റം സംഗീത സംവിധായകന്റേത് മാത്രമല്ലെന്ന് അഭിപ്രയപ്പെടുകയാണ് പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാല്‍. അതിനെക്കുറിച്ച് ബിജിബാലിന്റെ വാക്കുകള്‍ ഇങ്ങനെ..

സംവിധായകരും എഡിറ്റര്‍മാരുമൊക്കെ ഒരു ഗാനം ചെയ്യാന്‍ ഏല്‍പ്പിക്കുമ്പോള്‍ റഫറന്‍സ് മ്യൂസിക് തരാറുണ്ട്. ഒരു സംഗീത സംവിധായകനെ സംബന്ധിച്ച് അപകടകരമായ സംഗതിയാണ് നിലവിലുള്ള സംഗീതം കേട്ട് മറ്റൊന്ന് ചെയ്യുക എന്നത്. നിലവിലുള്ള സംഗീതം കേട്ടുകേട്ട് പഴകിയവര്‍ക്ക് തികച്ചും പുതുമയുള്ള സംഗീതം ഒരിക്കലും ഇഷ്ടപ്പെടില്ല. നിലവിലുള്ള സംഗീതത്തിന്റെ ഫ്‌ളേവര്‍ കൊണ്ടുവന്നാലേ അവര്‍ ഓക്കെ പറയൂ. അതുകൊണ്ട് ആവര്‍ത്തനം എന്നത് സംഗീത സംവിധായകന്റെ മാത്രം കുറ്റമാണെന്ന് പറയാനാവില്ലയെന്നു ബിജിബാല്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button