CricketNewsSports

കുംബ്ലൈയെ കോച്ചായി വേണ്ടെന്ന് ഇന്ത്യന്‍ ടീമിലെ പത്തുപേര്‍

ലണ്ടന്‍: അനിൽ കുംബ്ലൈയെ കോച്ചായി വേണ്ടെന്ന് ഇന്ത്യന്‍ ടീമിലെ പത്തുപേര്‍ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. അതേസമയം ഒരാൾ കുംബ്ലൈക്ക് അനുകൂലമായി സംസാരിച്ചുവെന്നും സൂചനയുണ്ട്. കര്‍ക്കശക്കാരനായ കുംബ്ലൈയുടെ പരിശീലന രീതികളോട് ഒത്തു പോകാന്‍ സാധിക്കുന്നില്ലെന്നും അതിനാൽ കോച്ചായി അനില്‍ കുംബ്ലെയുടെ കാലാവധി നീട്ടരുതെന്നുമാണ് ആവശ്യം.

ബിസിസിഐ ആക്ടിംങ് സെക്രട്ടറി അമിതാഭ് ചൗധരി, ബിസിസിഐ ജനറല്‍ മാനേജര്‍ എംവി ശേഖര്‍, മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി എന്നിവരോട് ഇന്ത്യൻ ടീം ഇക്കാര്യം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. അതേസമയം നായകന്‍ വിരാട് കോഹ്ലിയുമായുളള അഭിപ്രായവ്യാത്യാസങ്ങളാണ് ഇതിന് പിന്നിലുള്ളതെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button