ന്യൂഡല്‍ഹി: രാജ്യത്തെ 32 സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ രണ്ടു വര്‍ഷത്തേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് കേന്ദ്ര സർക്കാർ നിരോധിച്ചു.പഠന സൗകര്യങ്ങളുടെ അപര്യാപ്തത ഇൗ കോളജുകളില്‍ ഉണ്ടെന്ന പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാൽ നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളെ ഇത് ബാധിക്കില്ല.
സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ വളര്‍ച്ച പഠന നിലവാരത്തെ മോശമായി ബാധിക്കുകയും രംഗത്ത് അഴിമതി കൊടികുത്തി വാഴുന്നതിനും ഇടയാക്കിയിട്ടുള്ളതിനാൽ കേന്ദ്രസർക്കാർ 2016 മേയിൽ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എം.എല്‍ ലോധ അധ്യക്ഷനായി മേല്‍നോട്ട കമ്മറ്റി രൂപീകരിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി അരുണ്‍ സിംഗാള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2016 ൽ മെഡിക്കല്‍ ബിരുദ പഠനത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് 109 പുതിയ കോളജുകള്‍ എം.സി.െഎയെ സമീപിച്ചിരുന്നെങ്കിലും പരിശോധനകൾ നടത്തി 17 കൊളേജുകൾക്ക് മാത്രമാണ് അനുവാദം നൽകിയത്.എന്നാൽ മേൽ നോട്ട സമിതി വീണ്ടും പരിശോധിച്ച് 34 കോളജുകൾക്ക് അനുവാദം നൽകാൻ ശുപാർശ നൽകി.വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനാവശ്യമായ എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തീകരിക്കാമെന്ന ഉറപ്പിലാണ് 34 കോളജുകള്‍ക്ക് അനുവാദം നൽകിയത്.
കൂടാതെ ഇത് പാലിച്ചില്ലെങ്കിൽ രണ്ടു വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് പാനൽ കൊളേജുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ വന്ന വീഴ്ചയെ തുടർന്നാണ് ഇപ്പോൾ നടപടി.ഒരോ കോളജുകളും സെക്യൂരിറ്റി നിക്ഷേപമായി നല്‍കിയ രണ്ടു കോടി രൂപ കണ്ടുകെട്ടാൻ സമിതി തീരുമാനിച്ചു. നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അവിടെ തുടരാമെന്നും പാനൽ അറിയിച്ചു.
Post Your Comments