COVID 19Latest NewsNewsIndia

കോവിഡ് ബാധിതരിൽ ക്ഷയരോഗ സാധ്യത കൂടുതലെന്ന പഠനം നിഷേധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂ ഡല്‍ഹി: കോവിഡ് 19 ബാധിച്ചവരിൽ ക്ഷയ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന പഠനങ്ങളെ നിഷേധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവില്‍ കോവിഡ് 19 മൂലം ടിബി കേസുകള്‍ വര്‍ധിച്ചതിന് തെളിവുകളില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മൂലം 2020 ല്‍ ക്ഷയരോഗ കേസുകളുകൾ 25 ശതമാനത്തോളം കുറയുകയാണ് ചെയ്തതെന്നും ആരോഗ്യ മന്ത്രാലയം വിമർശിച്ചു.

Also Read:പൊതുജനമധ്യത്തില്‍ 170 കോടിയുടെ ലഹരി വസ്തുക്കള്‍ കത്തിച്ച് ചാമ്പലാക്കി: മാതൃകയായി അസം മുഖ്യമന്ത്രി

കോവിഡ് രോഗികളിൽ ടി ബി അധികരിക്കുന്നുവെന്ന വാർത്തയ്ക്കെതിരെ പുറത്തിറക്കിയ കുറിപ്പിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഈ വിമർശനം. കോവിഡ് രോഗികളില്‍ ടിബി കേസുകളുടെ വര്‍ധനയുണ്ടായതായി ആരോപിച്ച്‌ ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്, ഇത് കണക്കിലെടുത്ത് എല്ലാ കോവിഡ് രോഗികള്‍ക്കും ക്ഷയരോഗ പരിശോധനയും രോഗനിര്‍ണയം നടത്തിയ എല്ലാ ടിബി രോഗികള്‍ക്കും കോവിഡ് -19 സ്ക്രീനിംഗും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

സമാന ലക്ഷണങ്ങളാണ് കോവിഡ് ബാധക്കും ടിബിക്കും കാണപ്പെടുന്നത്. ചുമ, പനി, ശ്വാസ തടസം എന്നിവയാണ് ലക്ഷണം. അതേ സമയം , ക്ഷയരോഗത്തിന് ദൈര്‍ഘ്യമേറിയ ഇന്‍കുബേഷന്‍ കാലാവധിയും രോഗം മന്ദഗതിയിലുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണു ഉണ്ടാക്കുന്ന പകർച്ചവ്യാധിയാണ് ക്ഷയരോഗം അഥവാ ട്യൂബർകുലോസിസ്. ഇതു ശരീരത്തിന്റെ ഏതു ഭാഗത്തെയും ബാധിക്കാമെങ്കിലും തൊണ്ണൂറു ശതമാനം പേരിലും കാണപ്പെടുന്നതു ശ്വാസകോശ ക്ഷയമാണ്. പൂർണ്ണമായും ചികിൽസിച്ചു ഭേദമാക്കാവുന്ന രോഗമാണ് ക്ഷയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button