ന്യൂഡല്‍ഹി: കഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് ശേഷം അതിര്‍ത്തി കടന്നുള്ള നുഴഞ്ഞ് കയറ്റം കഴിഞ്ഞ ആറ് മാസത്തെ അപേക്ഷിച്ച് 45 ശതമാനം കുറഞ്ഞെന്ന് കേന്ദ്ര ആഭ്യന്ത്രരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
അതേസമയം ഐ.എസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്താകമാനം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 90 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇരുപത്തിയഞ്ച് ശതമാനത്തോളം മാവോയിസ്റ്റ് ആക്രമണങ്ങള്‍ കുറഞ്ഞ് വന്നതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിച്ച് കൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം മതവിശ്വാസികള്‍ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍പോലും രാജ്യത്ത് ഐ.എസ് തീവ്രവാദികള്‍ക്ക് കാലുറപ്പിക്കാന്‍ പറ്റാത്തത് സൈനിക സുരക്ഷയില്‍ വലിയ തോതിലുള്ള മുന്നേറ്റമുണ്ടായത് കൊണ്ടാണെന്നും ഐ.എസ് വെല്ലുവിളികള്‍ നേരിടുന്നതില്‍ നമ്മള്‍ വലിയ തോതില്‍ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments