അബുദാബി : പൂര്‍ത്തീകരിക്കാത്ത വര്‍ക്ക് പെര്‍മിറ്റ് രജിസ്‌ട്രേഷന്‍സ് പുതുക്കല്‍ സമയത്ത് നടത്താത്തതിന് 141,500 പിഴകള്‍ ചുമത്തി. 52,765 കമ്പനികള്‍ക്കാണ് പിഴ ചുമത്തിയതെന്ന് മാനവികവിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ റെക്കോര്‍ഡിലുള്ള വെറും 15% കമ്പനികളാണ് ഇവ. കൂടുതല്‍ കമ്പനികളും തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
നിയമങ്ങള്‍ പാലിക്കാത്ത കമ്പനികളെയാണ് ഇപ്പോള്‍ പിഴ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒരാള്‍ക്ക് 2000 ദിര്‍ഹമായി പുതിയ നിയമമനുസരിച്ച് കുറച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്ത കമ്പനികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments