തിരുവനന്തപുരം: ചെക് പോസ്റ്റുകളിലേലെ അഴിമതിയ്ക്കുള്ള വഴിയടച്ചു മോട്ടോര്‍ വാഹന വകുപ്പ്. ചെക് പോസ്റ്റുകളിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർ എത്തുന്ന ‘ബൈപാസ്’ അടച്ചുകൊണ്ട് സ്ഥലംമാറ്റ രീതി പരിഷ്കരിച്ചു. സബ് ആർടിഒകളിൽ ജോലി ചെയ്യുന്നവരെയും ചെക് പോസ്റ്റ് ജോലിക്കു നിയോഗിക്കാമെന്ന ഉത്തരവിലൂടെയാണു കൈമടക്കുകാർക്കു കുരുക്കിട്ടത് കൂടാതെ ഉത്തരവിനൊപ്പം സ്ഥലമാറ്റ പട്ടികയും ഇറക്കി. പുതിയ തീരുമാനപ്രകാരം ഒരു ചെക് പോസ്റ്റിൽ മൂന്നുമാസം തുടരാം. വിജിലൻസ് കുഴപ്പക്കാരെന്നു കണ്ടെത്തിയവരെ ചെക് പോസ്റ്റ് ജോലിയിൽ നിന്ന് ഒഴിവാക്കും.
ഇനി ചെക് പോസ്റ്റുകളിൽ അഴിമതി ഉൾപ്പെടെ എന്തു ക്രമക്കേട് നടന്നാലും അതിന്റെ ഉത്തരവാദിത്തം ചുമതലക്കാരനായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കായിരിക്കും. റജിസ്റ്ററുകളും മറ്റു രേഖകളും നഷ്ടമായാലോ അവയിൽ കൃത്രിമം നടത്തിയാലോ അതിന്റെ ഏക ഉത്തരവാദിയും എംവിഐ തന്നെ. എംവിഐമാർ കൃത്യസമയത്തു ജോലിക്കു ഹാജരാകുന്നില്ലെന്ന് ഒട്ടേറെ റിപ്പോർട്ടുകൾ ഉണ്ട്. എംവിഐമാരും എഎംവിഐമാരും ചെയ്യേണ്ട ജോലികൾ ഓഫിസ് അറ്റൻഡർമാരെ ഏൽപിക്കുകയാണു പതിവ്. എഎംവിഐമാർ ഒത്തുചേർന്ന് ഓരോരുത്തരും 24 മണിക്കൂർ ജോലി ചെയ്തു സഹപ്രവർത്തകർക്കു സ്ഥലംവിടാൻ സൗകര്യം ഒരുക്കുന്നുവെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു സർക്കുലർ പുറപ്പെടുവിച്ചത്.
എംവിഐമാർക്കു രണ്ടാം ശനി, ഓണം, ഈസ്റ്റർ, ബക്രീദ് പോലുള്ള പ്രധാന അവധികൾ എടുക്കണമെങ്കിൽ ആർടിഒയുടെ രേഖാമൂലമുള്ള അനുമതി നേടണം. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച ജോലി ചെയ്യണം. എഎംവിഐമാർ ഒത്തുചേർന്ന് ഓരോരുത്തരും 24 മണിക്കൂർ ജോലി ചെയ്തു സഹപ്രവർത്തകർക്കു സ്ഥലംവിടാൻ സൗകര്യം ഒരുക്കുന്നുവെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു സർക്കുലർ പുറപ്പെടുവിച്ചത്. എംവിഐമാർക്കു രണ്ടാം ശനി, ഓണം, ഈസ്റ്റർ, ബക്രീദ് പോലുള്ള പ്രധാന അവധികൾ എടുക്കണമെങ്കിൽ ആർടിഒയുടെ രേഖാമൂലമുള്ള അനുമതി നേടണം. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച ജോലി ചെയ്യണം.
Post Your Comments