Latest NewsKerala

കേന്ദ്രസര്‍ക്കാരിനുവേണ്ടി തയ്യാറാക്കിയ പരസ്യത്തില്‍ പറ്റിയ അബദ്ധം വിവാദമാകുന്നു

കൊച്ചി: പരസ്യങ്ങളില്‍ അബദ്ധം പറ്റാറുണ്ടോ? എന്നാല്‍ ഇവിടെ കേന്ദ്രസര്‍ക്കാരിന്റെ പരസ്യത്തിലാണ് മണ്ടത്തരം പറ്റിയത്. ഭരണനേട്ടം വിശദീകരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പരസ്യത്തില്‍ ഇന്ത്യയ്ക്കു പകരം ശ്രീലങ്കയിലെ ഉദ്ഘാടന ചിത്രമാണ് പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പരസ്യം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഗതാഗത മേഖലയിലെ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന പരസ്യത്തിലാണ് ഇന്ത്യയിലെ വികസനമെന്ന മട്ടില്‍ പ്രധാനമന്ത്രി ശ്രീലങ്കയിലെ തലൈമന്നാറില്‍ രണ്ടുവര്‍ഷം മുന്‍പ് ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത ചിത്രം വന്നത്.

കേന്ദ്രസര്‍ക്കാരിനുവേണ്ടി ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ട്ടൈസിങ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റിയാണ് പരസ്യം തയ്യാറാക്കിയത്. റെയില്‍ ശൃഖലകളുടെ നിര്‍മ്മാണം അതിവേഗത്തില്‍, ആറു പുതിയ നഗരങ്ങള്‍ക്ക് മെട്രോ സൗകര്യം തുടങ്ങിയ കാര്യങ്ങളാണ് ചിത്രത്തിനൊപ്പം കൊടുത്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button