ബെംഗളൂരു : മഴദൈവങ്ങളെ പ്രീതിപ്പെടുത്താനായി പൂജകളും പ്രാര്‍ത്ഥനകളും നടത്താന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ അനുവദിച്ചത് 20 ലക്ഷം രൂപ. കൃഷ്ണ കാവേരി നദിക്കരകളില്‍ രണ്ട് ദിവസമായാണ് പ്രാർത്ഥനകളും പൂജയും നടത്തുന്നത്. സംസ്ഥാനത്തെ ആറുകോടി ജനങ്ങള്‍ ഈ നദികളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ടാണ് പൂജ നടത്താൻ ഈ തിരഞ്ഞെടുത്തത്. ഗംഗാ പൂജയ്ക്കും ഗോദാവരി പുഷ്കര്ണിക്കും നൂറുകോടിയൊക്കെയാണ് സർക്കാർ ചിലവഴിക്കുന്നത്. തങ്ങൾ ആകെ നാലോ അഞ്ചോ ലക്ഷങ്ങൾ മാത്രമേ ചിലവഴിച്ചിട്ടുള്ളു എന്നും ജലവിഭവ വകുപ്പു മന്ത്രി വ്യക്തമാക്കുന്നു.
ന്തലുകള്ക്കും പൂജ സാമഗ്രികള്‍ക്കും, പ്രസാദത്തിനും പിന്നെ പൂജാരികളുടെ ചെലവുകൾക്കും എല്ലാമായാണ് ഇത്രയും തുക അനുവദിച്ചത്. ചിലവുകൾ നിരീക്ഷിക്കാൻ നിരീക്ഷിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അവിടെയുണ്ട്. അവരത് നോക്കിക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments