NewsGulf

ദുബായിൽ ഫാൻസി നമ്പർ കിട്ടാനാഗ്രഹമുണ്ടെങ്കിൽ ചെയ്യേണ്ടത്

ദുബായ്: ദുബായിൽ ഫാൻസി നമ്പറുകളുടെ ലേലം ജൂൺ 4 ഞായറാഴ്ച്ച ആരംഭിക്കും. രാവിലെ 8 മണിക്കാണ് ലേലം തുടങ്ങുന്നത്. ജൂൺ 11 വരെ ഇഷ്ടനമ്പർ സ്വന്തമാക്കാനുള്ള അവസരം ആളുകൾക്ക് ലഭിക്കും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 120 ദിർഹവും 5000 ദിർഹത്തിന്റെ സെക്യൂരിറ്റി ചെക്കും മുൻകൂറായി നൽകണം. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ആർടിഎയുടെ കസ്റ്റമർ സർവീസ് സെന്ററിനെയോ അൽ ടവർ മുനിസിപ്പൽ സെന്ററിനെയോ സമീപിക്കേണ്ടതാണ്.

ക്രെഡിറ്റ് കാർഡ് വഴി പണം അടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നമ്പർ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്ന ആൾക്ക് ദുബായ് രജിസ്ട്രേഷൻ ഉള്ള വാഹനവും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. ലേലം വിളിച്ച് നമ്പർ സ്വന്തമാക്കിയതിന് ശേഷം പത്ത് പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ പണം അടയ്‌ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 8009090 എന്ന നമ്പറിൽ ബദ്ധപ്പെടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button