അബുദാബി: ഇഷ്ടനമ്പര്‍ കിട്ടാനായി സ്വദേശി നല്‍കിയത് ഒരു കോടി ദിര്‍ഹം (ഏതാണ്ട് 18 കോടി രൂപ). ഇരുപത്തിമൂന്നുകാരനായ സ്വദേശി വ്യവസായി അഹമ്മദ് അല്‍ മര്‍സൂഖിആണ് ‘2’ എന്ന ഫാന്‍സി നമ്പര്‍ ഭീമമായ തുക നല്‍കി സ്വന്തമാക്കിയത്. നിരവധിപ്പേരെ പിന്തള്ളിയാണ് അമ്പതുലക്ഷത്തില്‍ ആരംഭിച്ച ലേലം മര്‍സൂഖി കരസ്ഥമാക്കിയത്.യു.എ.ഇ.ദേശീയദിനം ഡിസംബര്‍ രണ്ടിനാണ്. ഈ പ്രത്യേകതയാണ് രണ്ടാം നമ്പര്‍ മോഹവില നല്‍കി സ്വന്തമാക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് മര്‍സൂഖി പറയുന്നു.
അബുദാബി പോലീസിന്റെ അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ലേലം നടന്നത്. ലേലത്തില്‍ ലഭിക്കുന്ന തുക പാവപ്പെട്ടവരെ സഹായത്തിനാണ് ചെലവഴിക്കുക. അതിനാല്‍ ഇത്രയും വലിയതുക നമ്പര്‍ പ്ലേറ്റിന് ചെലവഴിച്ചതില്‍ അഭിമാനമുണ്ടെന്ന് മര്‍സൂഖി വ്യക്തമാക്കി. പോലീസ് സ്ഥാപിതമായ വര്‍ഷം സൂചിപ്പിക്കുന്ന 1957, 11 എന്നീ നമ്പറുകളാണ് കൂടുതൽ തുകയ്ക്ക് വിറ്റുപോയ മറ്റ് നമ്പറുകൾ.
Post Your Comments