Latest NewsNewsIndia

ആക്ടീവയ്ക്ക് ഫാൻസി നമ്പർ നേടാൻ ഉടമ മുടക്കിയത് ലക്ഷങ്ങൾ: അമ്പരന്ന് ജനങ്ങൾ

ചണ്ഡീഗഡ്: വാഹനത്തിന് ഇഷ്ട നമ്പർ നേടുന്നതിനായി ലക്ഷങ്ങൾ മുടക്കുന്നവർ ധാരാളമാണ്. എങ്കിലും വാഹനത്തിന്റെ വിലയെക്കാൾ ഉയർന്ന വില നൽകി ഫാൻസി നമ്പർ സ്വന്തമാക്കുന്നവർ വളരെ വിരളമാണ്. എന്നാൽ, വാങ്ങിയ വാഹനത്തിന്റെ ഇരുപത് ഇരട്ടിയോളം പണം മുടക്കി ഇഷ്ട നമ്പർ സ്വന്തമാക്കിയ വാഹനയുടമയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ചണ്ഡീഗഡ് രജിസ്റ്ററിംഗ് ആന്റ് ലൈസൻസിംഗ് അതോറിറ്റി ഫാൻസി നമ്പറുകൾക്കായി നടത്തിയ ഓൺലൈൻ ലേലത്തിൽ, തന്റെ ഹോണ്ട ആക്ടീവയ്ക്ക് ഇരുപത് ഇരട്ടിയോളം പണം മുടക്കി ഫാൻസി നമ്പർ സ്വന്തമാക്കിയിരിക്കുകയാണ് ചണ്ഡീഗഡ് സ്വദേശി ബ്രിജ് മോഹൻ. 71,000രൂപ എക്സ്ഷോറൂം വിലവരുന്ന സ്കൂട്ടറിന് CH 01 CJ 0001 എന്ന ഇഷ്ട നമ്പർ ലഭിക്കുന്നതിനായി 15.44ലക്ഷം രൂപയാണ് ബ്രിജ് ചെലവാക്കിയത്.

കുട്ടികളെ മാത്രം ബാധിക്കുന്ന നിഗൂഢ കരള്‍ രോഗം വ്യാപിക്കുന്നു : മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

അതേസമയം, താൻ ഒരു ഫാൻസി നമ്പർ സ്വന്തമാക്കുന്നത് ആദ്യമായാണെന്നും ഭാവിയിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന കാറിനും, ഇതേ നമ്പർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നും നമ്പർ ലേലത്തിൽ വാങ്ങിയ ബ്രിജ് മോഹൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button