വാഹനങ്ങൾക്ക് ഫാൻസി നമ്പർ സ്വന്തമാക്കുക എന്നത് മിക്ക ആളുകളുടെയും ആഗ്രഹമാണ്. ഇത്തരത്തിൽ വാഹന ഉടമകൾക്ക് ഫാൻസി നമ്പറുകളോടുള്ള ഭ്രമം കാരണം കേരള ഖജനാവിലേക്ക് എത്തിയത് കോടികളാണ്. കണക്കുകൾ പ്രകാരം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇഷ്ട നമ്പർ നേടാൻ കേരളത്തിലെ വാഹന പ്രേമികൾ ചെലവഴിച്ചത് 12 കോടി രൂപയാണ്. കോവിഡിന് മുൻപുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ചെലവഴിക്കുന്ന തുകയിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഫാൻസി നമ്പർ നൽകിയതിലൂടെ ഏറ്റവും കൂടുതൽ തുക ലഭിച്ചത് എറണാകുളം ജില്ല റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിനാണ്. 1,18,44,100 രൂപയാണ് ലഭിച്ചത്.
2017- 18 കാലയളവിൽ ഫാൻസി നമ്പർ നൽകിയതിൽ നിന്ന് മാത്രം 3,48,96,500 രൂപ കേരള ഖജനാവിലേക്ക് എത്തിയിരുന്നു. 2018-19 സാമ്പത്തിക വർഷം 3,00,51,500 രൂപയാണ് എത്തിയത്. അതേസമയം, 2020-21 സാമ്പത്തിക വർഷം 1,57,37,000 രൂപയും, 2021-22 സാമ്പത്തിക വർഷം 1,81,15,000 രൂപയുമാണ് ഫാൻസി നമ്പർ സ്വന്തമാക്കാൻ ചെലവാക്കിയത്.
Post Your Comments