കാബൂള്‍: കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനോട് യോജിച്ച് അഫ്ഗാനിസ്ഥാന്‍. പാകിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം വേണ്ടെന്ന തീരുമാനത്തില്‍ അഫ്ഗാനിസ്ഥാനും എത്തിച്ചേര്‍ന്നു. പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് മത്സരങ്ങളും അഫ്ഗാനിസ്ഥാന്‍ റദ്ദാക്കി.
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ പാകിസ്ഥാന്‍ അനുകൂല തീവ്രവാദി സംഘമാണെന്ന് അഫ്ഗാന്‍ രഹസ്യാന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ശത്രുത ഒന്നുകൂടി മുറുകി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള മത്സരം വരാനിരിക്കുകയായിരുന്നു.
എന്നാല്‍, ആക്രമണത്തിനു പിന്നാലെ മത്സരം വേണ്ടെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. ഇന്ത്യക്ക് പിന്നാലെ അഫ്ഗാനിസ്ഥാനും ക്രിക്കറ്റ് ബന്ധം ഉപേക്ഷിച്ചതോടെ പാകിസ്ഥാന് വലിയ തിരിച്ചടിയാണ് നേരിടേണ്ടിവരുന്നത്.
Post Your Comments