-സി.എ പുഷ്പ്പരാജ്
പാലക്കാട്•അട്ടപ്പാടി ബ്ലോക്കിലെ വന മേഖലയിൽ സ്ഥിതി ചെയ്യുന്ന ആനവായ് എൽ പി സകൂളിലെ പ്രവേശ്നോൽസവത്തിൽ പങ്കെടുത്തു പാലക്കാട് ജില്ലാ കലക്ടർ ശ്രീമതി. മേരിക്കുട്ടി. ഐ.എ.എസ്സ്. പ്രവേശനോൽസവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സൗജന്യമായി മിൽമയുടെ മിൽക്ക് പേടയും കലക്ടർ വിതരണം ചെയ്തു. ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ ശ്രീ. മുഹമ്മദാലി, ഐ.റ്റി.ഡി.പി. ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമെ, മിൽക്ക് പേഡയുമായി എത്തിയ മിൽമ അട്ടപ്പാടി പി & ഐ വിഭാഗം യൂണിറ്റ് ഹെഡ് ശ്രീ.ബിജു എസ് നായർ, വെറ്ററിനറി ഓഫീസർ സത്യമൂർത്തി, ആനവായ് ഊര് നിവാസികൾ തുടങ്ങിയവരും പങ്കെടുത്തു.
അട്ടപ്പാടിയിലെ മുക്കാലിയിൽ നിന്നും 17 കിലോമീറ്റർ വനപാതയിലൂടെ സഞ്ചരിക്കണം “ആനവായ്” ആദിവാസി ഊരിൽ എത്തിേേച്ചേരാൻ. സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ കരുതൽ മേഖലയിലെ വനത്തിലാണ് ഈ ഗ്രാമം. ഇവിടെ ആദിവാസി വിഭാഗത്തിൽപ്പെട്ട കുരുന്നുകൾക്ക് പഠിക്കുന്നതിനായി അര നൂറ്റാണ്ട് മുൻപ് ആരംഭിച്ച ഗോത്ര സ്കൂളാണിത്. ഇവിടേക്ക് നിയമനം ലഭിയ്ക്കുന്ന അദ്ധ്യാപകർക്ക് സ്കൂളിലേക്ക് വരാൻ തീരെ താത്പര്യമുണ്ടായിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. വരുന്നവരാകട്ടെ സ്ഥലം മാറിപോകാൻ തിടുക്കം കൂട്ടന്നവരും. കുട്ടികളുടെ കുറവ് മൂലവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത മൂലവും പൂട്ടാനായി തിരുമാനിച്ചിരുന്ന പട്ടികയിലുൾപ്പെട്ട തായിരുന്നു ഈ സ്കൂൾ. അടുത്ത കാലത്താണ് ഈ വിദ്യാലയത്തിന് പുതുജീവൻ വന്നത്. സൈലൻ്റ് വാലി ദേശീയ ഉദ്യാനത്തിന് കീഴിലുള്ള ആനവായ് ഇക്കോ ഡെവലപ്പ്മെൻ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കെട്ടിടം കേടുപാടുകൾ തീർത്ത് വർണ്ണശബളമായ ചിത്രങ്ങൾ ആലേഖനം ചെയ്ത് പെയിൻ്റടിച്ചു.
ശൗചാലയവും ചുറ്റുമതിലും നിർമ്മിച്ചു നൽകി. വനപാലകരും രക്ഷിതാക്കളും ഇക്കോ ഡെവലപ്പ്മെൻ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഒത്ത് ചേർന്നപ്പോൾ കുട്ടികൾക്ക് വേണ്ടതൊക്കെയായി. ഇപ്പോൾ കുട്ടികൾക്കും സ്കൂളിലേക്ക് വരാൻ ആവേശമായി.
Post Your Comments