IndiaNews

തണ്ണി മത്തന്‍ മോഷ്ടിച്ചതിന് രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ജിൻഡ്: തണ്ണി മത്തൻ മോഷ്ടിച്ചതിന് രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. ഹരിയാനയിലെ ജിൻഡ് പ്രദേശത്തെ സ്‌പെഷൽ പോലീസ് ഓഫീസർ സുനെഹ്‌റ സിംഗ്, ഹോം ഗാർഡ് പവൻ കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. രാത്രി ജോലിക്കായാണ് ഇരുവരെയും നിയോഗിച്ചിരുന്നത്. മോട്ടോർ സൈക്കിളിൽ വന്ന രണ്ട് പേരും സമീപത്തെ കടയിൽ നിന്നും തണ്ണിമത്തൻ മോഷ്ടിക്കുകയായിരുന്നു.

ഇത് ശ്രദ്ധയിൽ പെട്ട ഗാർഡ് ഇവരെ തടയാൻ ശ്രമിക്കുകയും എന്നാൽ കയ്യിലുള്ള വടി കൊണ്ട് പോലീസുകാർ ഇയാളെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് ഗാർഡ് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് എസ് പി ശശാങ്ക് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button