Latest NewsInternational

അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി സൗദി ഭരണകൂടം

റിയാദ്: അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കൂച്ചുവിലങ്ങിടാന്‍ കര്‍ശന നടപടികളുമായി സൗദി പൊതു സുരക്ഷാ വകുപ്പ്. സമൂഹ മാദ്ധ്യമങ്ങളിലടക്കം ഇത്തരം വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് കുറ്റവാളികള്‍ക്കെതിരെ നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുക, പ്രചരിപ്പിക്കുക, സൂക്ഷിക്കുക എന്നിവയ്ക്ക് പുറമെ മറ്റുള്ളവരുടെ വീഡിയോ അനുമതിയില്ലാതെ പോസ്റ്റ് ചെയ്യുന്നതും ഇനി മുതല്‍ കുറ്റകരമാണ്. അഞ്ചുവര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍വരെ പിഴ ശിക്ഷയും ഇവര്‍ക്ക് മേല്‍ ചുമത്തപ്പടാമെന്നും പുതിയ നിയമത്തില്‍ പറയുന്നു. സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് ഇവ ഉള്‍പ്പെടുത്തുക.

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അടുത്ത പോലീസ് സ്‌റ്റേഷനില്‍ അറിയിക്കാമെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇത്തരം വിവരങ്ങള്‍ അറിയിക്കുപവാനായി പോലീസിന്റെ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനിലും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പതിപ്പിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ 989 എന്ന നമ്പറില്‍ വിളിച്ചാലും കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാമെന്നും പൊതു സുരക്ഷാ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button