റിയാദ്: രാജ്യസ്ഥാപന ദിനം കൂടി പൊതുഅവധിയായി പ്രഖ്യാപിച്ച് സല്മാന് രാജാവ്. സൗദി അറേബ്യ സ്ഥാപിതമായതിന്റെ സന്തോഷ സൂചകമായി ഇനി മുതൽ എല്ലാ വർഷവും ഫെബ്രുവരി 22ന് രാജ്യത്ത് പൊതു അവധിയായിരിക്കും. സൗദി പ്രസ് ഏജൻസിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
സൗദി ദേശീയ ദിനമായി ആചരിക്കുന്നത് എല്ലാ വർഷവും സെപ്റ്റംബർ 23നാണ്. ഈ ദിവസവും രാജ്യത്ത് പൊതുഅവധി നിലവിലുണ്ട്.
Post Your Comments