ചെന്നൈ: മകന്റെ സ്കൂൾ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോകള്‍ പങ്കുവെച്ച പിതാവ് പിടിയിൽ. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ആവഡി സ്വദേശിയായ 39 കാരനെ സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി സ്‌കൂള്‍ അധികൃതരാണ് വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. മകന്റെ ഓണ്‍ലൈന്‍ പഠനത്തിനായി ആരംഭിച്ച ഈ ഗ്രൂപിലേക്കാണ് അച്ഛൻ അശ്ലീല വീഡിയോകള്‍ പങ്കുവെച്ചത്. കഴിഞ്ഞദിവസം വിദ്യാർത്ഥിയുടെ പിതാവിന്റെ നമ്പറില്‍നിന്ന് തുടരെ അശ്ലീലവീഡിയോകള്‍ ഗ്രൂപ്പിലേക്ക് പങ്കുവെക്കപ്പെടുകയായിരുന്നു. ഇതേതുടർന്ന് മറ്റുരക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ സമീപിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം, അശ്ലീല വീഡിയോകള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ആ സമയത്ത് താന്‍ മദ്യലഹരിയിലായിരുന്നുവെന്നുമാണ് പ്രതിയുടെ മൊഴി. സുഹൃത്തുക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് വീഡിയോ അയക്കാന്‍ ഉദ്ദേശിച്ചതെന്നും പ്രതി പോലീസിനോട് വ്യക്തമാക്കി.
Post Your Comments