ഇന്ത്യൻ സിനിമയിലെ വിസ്മയമായി മാറിയ ബാഹുബലിയെ വെല്ലാൻ സി സുന്ദർ ഒരുക്കുന്ന സംഗമിത്രയിൽ നിന്ന് ശ്രുതി ഹാസൻ പുറത്ത്. കാന്‍സ് ചലച്ചിത്രോത്സവത്തിനിടെയാണ് ശ്രുതിഹാസനെ നായികയായി പ്രഖ്യാപിച്ചത്. എന്നാൽ കാൻ ഫെസ്റ്റിന് തിരശീലവീണപ്പോൾ സിനിമയുടെ നിർമാതാക്കളായ ശ്രീ തെൻട്രൽ ഫിലിംസ് ശ്രുതിഹാസനെ ഒഴിവാക്കിയതായും പ്രഖ്യാപിച്ചു. കാരണം വ്യക്തമല്ല.
ഒഴിവാക്കാനാവാത്ത കാരണങ്ങള്‍ കൊണ്ട് ശ്രുതിയെ മാറ്റുന്നുവെന്നാണ് തെൻട്രൽ ഫിലിംസ് ട്വിറ്ററിൽ കുറിച്ചത്. 400 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന തമിഴ് ചിത്രമാണ് സംഗമിത്ര. ബാഹുബലിയെ പോലെ രണ്ട് ഭാഗങ്ങളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം കാൻ ഫിലിം ഫെസ്റ്റിവലിൽ നടന്നിരുന്നു. സംവിധായകൻ സുന്ദര്‍ സി, എ ആർ റഹ്മാൻ, സാബു സിറിൽ നായിക ശ്രുതി, ആര്യ, ജയം രവി ഉൾപ്പടെയുള്ളവർ കാനിലെത്തുകയും ചെയ്തിരുന്നു.
ശ്രുതിയെ ഉൾപ്പെടുത്തി ഫസ്റ്റ്ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. ജയം രവി, ആര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിനായി ശ്രുതി ആയോധന കലകള്‍ പഠിക്കുകയും ചെയ്തിരുന്നു.
സംവിധായകൻ സുന്ദര്‍ സി, എ ആർ റഹ്മാൻ, സാബു സിറിൽആര്യ, ജയം രവി ഉൾപ്പടെയുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് ശ്രുതിയെ നായികയായി പ്രഖ്യാപിച്ചത്. എന്നാലിപ്പോൾ അനിവാര്യമായ മാറ്റം എന്ന വിശദീകരണത്തോടെ നായികയെ മാറ്റി എന്നതിനപ്പുറം കാര്യങ്ങള്‍ അണിയറപ്രവർത്തകർ വ്യക്തമാക്കുന്നില്ല.
Post Your Comments