ചെന്നൈ : കള്ളപ്പണ തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന വിവാദ ഖനി വ്യവസായി ശേഖര്‍ റെഡ്ഡിയില്‍ നിന്നും കൂട്ടാളികളില്‍ നിന്നും 30 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് എട്ടര കോടിയലധികം വിലമതിക്കുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇയാള്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ ആദായ നികുതി വകുപ്പ് 97 കോടിയുടെ പഴയ നോട്ടുകളും 34 കോടിയുടെ പുതിയ നോട്ടുകളും 177 കിലോയുടെ സ്വര്‍ണ്ണ കട്ടികളും കണ്ടെടുത്തു. 30 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തത് പ്രം കുമാറിന്റെ വസതിയില്‍ നിന്നാണ്.
ഈ കേസില്‍ റെഡ്ഡിയേയും കൂട്ടാളികളായ കെ.ശ്രീനിവാസുലു, പ്രേംകുമാര്‍ എന്നിവരേയും മാര്‍ച്ചില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരുന്നു. നിരോധം ഏര്‍പ്പെടുത്തിയ നോട്ടുകള്‍ കൈമാറ്റം ചെയ്താണ് ഇവര്‍ സ്വര്‍ണ്ണം സ്വരൂപിച്ചതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. നേരത്തെ കോടികളുടെ അനധികൃത സ്വത്ത് റെഡ്ഡിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. നോട്ട് നിരോധനത്തിന് ശേഷം കള്ളപ്പണ കേസില്‍ റെഡ്ഡിയെ സിബിഐയും അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments