ന്യൂഡല്‍ഹി: ഇന്ത്യയില്‍ എല്ലാവര്‍ക്കും വളരെ സമാധാനത്തോടെയും മതസൗഹാര്‍ദത്തോടെയും ജീവിയ്ക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മാസാന്ത്യ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാതിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
റമദാന്‍ വ്രതമനുഷ്ഠിക്കുന്ന ലോകമെങ്ങുമുള്ള വിശ്വാസികള്‍ക്ക് മോദി ആശംസയര്‍പ്പിക്കുകയും ചെയ്തു. സംഘപരിവാര്‍ നേതാവ് സവര്‍ക്കറിന്റെ ജന്മദിനത്തെ പരാമര്‍ശിച്ച മോദി സ്വാതന്ത്യസമരത്തില്‍ അദ്ദേഹം വഹിച്ച പങ്ക് സ്മരണീയമാണെന്നും അഭിപ്രായപ്പെട്ടു.
ഭാവി തലമുറക്കായി നാം പ്രകൃതിയോട് കരുതല്‍ കാണിക്കണം. ഈ മണ്‍സൂണില്‍ രാജ്യമാകെ വൃക്ഷത്തൈകള്‍ നടണം. ജൂണ്‍ 21ന് മൂന്നാമത് രാജ്യാന്തര യോഗാദിനം ആഘോഷിക്കുകയാണ്. അന്ന് യോഗ പരിശീലിക്കണം.
സര്‍ക്കാരിനെ ജനം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു. ക്രിയാത്മക വിമര്‍ശനമാണ് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയെന്നും മോദി പറഞ്ഞു.
Post Your Comments