മലപ്പുറം : ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്തയാളെ പിടികൂടി. മലപ്പുറം പൂക്കോട്ടുപാടം ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത തിരുവനന്തപുരം കവടിയാർ സ്വദേശി രാജാറാം മോഹൻദാസ് പോറ്റിയാണ് പോലീസ് പിടിയിലായത്.
ഹിന്ദുമതത്തിലെ അനാചാരങ്ങൾക്ക് എതിരെയാണ് തന്റെ നിലപാടെന്നും, വാണിയമ്പലത്തെ ക്ഷേത്രത്തിലും അക്രമം നടത്തിയത് താൻ തന്നെയായിരുന്നുവെന്നും ഇയാൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
Post Your Comments