Latest NewsKeralaNews

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് സൂര്യക്കു നേരെ ‘ഞരമ്പുരോഗി’കളുടെ ആക്രമണം

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് സൂര്യ അഭിക്ക് നേരെ സദാചാരഗുണ്ടകളുടെ ആക്രമണം. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം പിഎംജി ജംഗ്ഷനിൽ ബസ് കാത്തു നിൽക്കുകയായിരുന്ന സൂര്യയെ മൂന്നുപേർ അടങ്ങുന്ന സംഘം ആക്രമിച്ചത്. ഫേസ്ബുക്കിലൂടെ സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചുറ്റും നിന്ന ആളുകള്‍ പ്രതികരിച്ചതേയില്ലെന്നും സൂര്യ പറയുന്നു. അപായപ്പെടുമെന്ന ഭീതിയിൽ ഉറക്കെ നിലവിളിച്ച സൂര്യയെ അതുവഴി വന്ന പോലീസ് പട്രോളിങ് സംഘമാണ് രക്ഷിച്ചു വീട്ടിലെത്തിച്ചത്.
തന്റെ ജീവിതത്തില്‍ ഇന്നുവരെ നേരിട്ടതില്‍ വച്ച് ഏറ്റവുമധികം ദുഃഖം ഉണ്ടായ ഒരു സംഭവമാണ് ഇന്ന് തനിക്കുണ്ടായതെന്നാണ് സൂര്യ പറയുന്നു. തന്നെ സുരക്ഷിതയായി വീട്ടിലെത്തിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി അറിയിക്കുകയും. ഒപ്പം ഒരു സ്ത്രീയായ തന്നെ പരസ്യമായി അക്രമിച്ചിട്ടും നോക്കിനിന്ന നാറിയ സമൂഹത്തെ കാര്‍ക്കിച്ചു തുപ്പുകയും ചെയ്യുന്നുവെന്ന് ഫേസ്ബുക്കിൽ സൂര്യ കുറിച്ചു.

ഞാന്‍ ലൈംഗിക വൃത്തി ചെയ്തു ജീവിക്കുന്നവളെന്നു ഏവനെങ്കിലും ധാരണയുണ്ടേല്‍ അത് നിര്‍ത്തിക്കോളൂ. മാന്യമായ് അധ്വാനിച്ചു തന്നെയാണ് ഞാന്‍ ജീവിക്കുന്നത്. അതുകൊണ്ട് കാമവെറിതീര്‍ക്കാന്‍ ആരും വരണ്ട, നിന്നെയൊക്കെ ഉണ്ടാക്കിവിട്ട ആളോടുതന്നെ ചോദിക്ക് ചിലപ്പോ നടക്കും. ഒറ്റയ്ക്കായ്‌പ്പോയ സ്ത്രീ എത്ര ദുര്‍ബലയാണെന്ന് ഞാന്‍ മനസിലാക്കുന്നു. പിന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ ലൈംഗിക വൃത്തിചെയ്തു ജീവിച്ചിരുന്നത് പഴംകഥയാണ്. ഇപ്പൊ അതും പറഞ്ഞു ചെന്നാല്‍ കയ്യിന്റെ ചൂടറിയും. കേട്ടോ നെറികെട്ട സമൂഹമേ എന്ന് പറഞ്ഞാണ് സൂര്യ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button