കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് രാജ്യത്തൊട്ടാകെ വിവാദചര്‍ച്ചയ്ക്ക് ഇടംവെച്ചിരിക്കുകയാണ്. പലരും ഇതിനെ എതിര്‍ത്തുകൊണ്ട് രംഗത്തുവന്നു. ഇതിനെക്കുറിച്ച് കെവിഎസ് ഹരിദാസ് ഫേസ്ബുക്കില്‍ എഴുതുന്നതിങ്ങനെ…
മൃഗങ്ങളെ കൊല്ലുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു എന്നും മാംസാഹാരം കിട്ടാത്ത അവസ്ഥയുണ്ടാക്കിയെന്നും അവന്നവന് ഇഷ്ടമുള്ള ആഹാരം തിരഞ്ഞെടുക്കാനുള്ള അധികാരത്തില്‍ കൈകടത്തുന്നു എന്നും മറ്റുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അത് തെറ്റിദ്ധാരണാജനകമാണ് എന്ന് ചൂണ്ടിക്കാണിക്കട്ടെ. ശരിയാണ്, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
അതിന്റെ അടിസ്ഥാനം 2014 ല്‍ ഗൗരി മൂലേഖി എന്നയാള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട നടപടികളാണ്. പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന സംഘടനയാണ് ഗൗരി മൂലേഖി മുഖേന മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കോടതിയിലെത്തിയത്. മൃഗങ്ങളെ വില്‍ക്കുന്ന കമ്പോളങ്ങളിലെ ദുരവസ്ഥ, അറവു ശാലകളില്‍ കാണുന്ന കാര്യങ്ങള്‍ തുടങ്ങിയവയാണ് ഉന്നയിക്കപ്പെട്ടത്. അതൊക്കെ പരിഗണിച്ച സുപ്രീം കോടതി പ്രശ്‌നത്തില്‍ ഗൗരവമുണ്ടെന്നും സംസ്ഥാനങ്ങള്‍ നടപടിയെടുക്കുന്നില്ല എന്നത് കാരണമല്ലെന്നും കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.
കേന്ദ്രത്തിന് മൃഗ സംരക്ഷണത്തില്‍ അധികാരമുണ്ടെന്ന് പറഞ്ഞ കോടതി, ഈ വക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിര്‍ദ്ദേശിച്ചു. കേന്ദ്രം അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനുമായി ഒരു അന്തര്‍- മന്ത്രാലയ സമിതിക്ക് രൂപം നല്‍കി. അവര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലും കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കാനുമാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയത്.
മറ്റൊന്ന്, മൃഗങ്ങള്‍ക്കും ചില അവകാശങ്ങള്‍ ഉണ്ടെന്നതാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചത്. അത് ഏറെക്കുറെ അംഗീകരിക്കപ്പെട്ടു. അതാണ് മൃഗങ്ങളെ കൊല്ലുന്നതിനായി വില്‍ക്കാന്‍ പറ്റില്ല എന്ന നിലപാട് എടുത്തത്. കര്‍ഷകര്‍ക്ക് പശുവിനെയും കാള യെയും വാങ്ങാം. അന്താരാഷ്ട്ര അതിര്‍ത്തികളില്‍ നിന്നും 50 കിലോമീറ്ററും സംസ്ഥാനാന്തര അതിര്‍ത്തികളില്‍ നിന്നും 25 മീറ്ററും അകലെയാവണം മൃഗങ്ങള്‍ക്കുള്ള ചന്തകള്‍ എന്നും അതിനു ഒരു മേല്‍ നോട്ടക്കാരന്‍ ഉണ്ടാവണം എന്നതുമാണ് പ്രധാനമായ നിര്‍ദ്ദേശം. അതിനൊപ്പം ഗോ സംരക്ഷകര്‍ ആക്രമിച്ചു മറ്റുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാവും എന്ന് സര്‍ക്കാര്‍ കരുതുന്നു.
സുപ്രീം കോടതി വിധി നടപ്പിലാക്കുമ്പോള്‍ അത് മാസാഹാരം കഴിക്കുന്നത് തടയാനാണ് എന്നും ഒരു പൗരന്റെ ഇഷ്ടമുള്ള ആഹാരം കഴിക്കാനുള്ള അവകാശത്തിലെ കടന്നുകയറ്റമാണ് എന്നും പറയുന്നത് രാഷ്ട്രീയ ലാക്കോടെയാണ്. അങ്ങിനെ പരാതിയുള്ളവര്‍ക്കു സമീപിക്കാം, ഇന്നിപ്പോള്‍ കോടതി നല്കിയനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.
Post Your Comments