
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാവില്ലെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. വിഴിഞ്ഞം പദ്ധതിയിലെ കരാര്‍ വ്യവസ്ഥകള്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന് സി.എ.ജി റിപ്പോർട്ട് പുറത്തു വന്നിരുന്നു.
നിലവിലെ കരാര്‍ തുടര്‍ന്നാല്‍ വിവിധ വിഭാഗങ്ങളിലായി അദാനി ഗ്രൂപ്പിന് എണ്‍പതിനായിരം കോടി രൂപയിലേറെ ലാഭമുണ്ടാകുമെന്നും സി.എ.ജി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് സി.എ.ജി ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ നിയമപരമായി പരിശോധിക്കുമെന്നും പദ്ധതിയിൽ തുടർനടപടി മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments