Latest NewsKerala

വിഴിഞ്ഞം പദ്ധതിക്കായി11 ക്വാറികൾക്ക് അപേക്ഷ നൽകി അദാനി കമ്പനി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി പൂർത്തീകരിക്കുന്നതിന് 3100 മീറ്റർ നീളത്തിൽ പുലിമുട്ട് നിർമിക്കണം

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിക്കായി വൻതോതിൽ പാറപൊട്ടിക്കാൻ ഒരുങ്ങി അദാനി കമ്പനി. ഇതിനായി 11 ക്വാറികൾക്ക് അപേക്ഷ നൽകി അദാനി കമ്പനി. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ജില്ലകളിലെ ക്വാറികൾക്കാണ് അപേക്ഷ നൽകിയത്.തിരുവനന്തപുരത്ത് ആറും കൊല്ലത്ത് മൂന്നും പത്തനംതിട്ടയിൽ രണ്ടും ക്വാറികൾ തുടങ്ങാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജൂലായ് മൂന്നിന് നടന്ന യോഗത്തിൽ, സർക്കാർപദ്ധതിയെന്ന നിലയിൽ ഏറ്റവും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി എൻ.ഒ.സി. അനുവദിക്കാൻ തടസ്സമില്ലെന്ന് റവന്യൂവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിശദമാക്കുകയും ചെയ്തു. ഇതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേകസംഘത്തെ നിയോഗിച്ച് കാലതാമസം പരമാവധി ഒഴിവാക്കുന്നതിന് കളക്ടർമാർ ശ്രമിക്കണമെന്നും നിർദേശമുണ്ട്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി പൂർത്തീകരിക്കുന്നതിന് 3100 മീറ്റർ നീളത്തിൽ പുലിമുട്ട് നിർമിക്കണം. പാറ കിട്ടുന്നതിനുള്ള ബുദ്ധിമുട്ട് കാരണം ഇതുവരെ 600 മീറ്റർ മാത്രമാണ് നിർമിച്ചിട്ടുള്ളത്. ഒക്ടോബർ മാസമെങ്കിലും പാറയുടെ ലഭ്യത ഉറപ്പുവരുത്തിയില്ലെങ്കിൽ തുറമുഖ നിർമാണം സ്തംഭിക്കുമെന്ന് യോഗത്തിൽ തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ക്വാറി, ക്രഷർ ഉടമകൾ സംഘടിതമായി തുറമുഖ പദ്ധതിക്ക് കല്ല് ലഭിക്കുന്നത് തടസ്സപ്പെടുത്താനും ശ്രമിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button