CinemaMollywoodEntertainment

മമ്മൂട്ടി-മോഹൻലാൽ ചിത്രങ്ങൾക്ക് ചാനലുകളിൽ ലഭിക്കുന്നതിനേക്കാൾ റേറ്റിങ് എന്റെ ചിത്രത്തിന് ലഭിച്ചു; പ്രതികരണവുമായി ബാലചന്ദ്രമേനോന്‍

 

മലയാള സിനിമയില്‍ അഭിനയം,സംവിധാനം, എഴുത്ത് എന്നിവയടക്കം ഒരുകാലത്ത് എല്ലാ മേഖലയിലും കഴിവ് തെളിയിച്ച സകലകലാ വല്ലഭനായിരുന്നു ബാലചന്ദ്രമേനോന്‍. സമീപകാലത്തായി ബാലചന്ദ്രമേനോന്‍ ചെയ്ത ഒരു ചിത്രങ്ങളും സ്വീകരിക്കപ്പെട്ടില്ല എന്നതും ശ്രദ്ധേയമാണ്. ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന സിനിമയായിരുന്നു ഒടുവിലായി പുറത്തിറങ്ങിയ മേനോന്‍ ചിത്രം. വേണ്ടവിധത്തില്‍ പ്രേക്ഷക സ്വീകാര്യത നേടാതിരുന്ന ചിത്രം ബോക്സോഫീസ്‌ പരാജയമായിരുന്നു. എന്നാല്‍ ചിത്രം ചാനലില്‍ സൂപ്പര്‍ ഹിറ്റായി ഓടി എന്ന വാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബാലചന്ദ്രമേനോന്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. മമ്മൂട്ടി-മോഹൻലാൽ ചിത്രങ്ങൾക്ക് ചാനലുകളിൽ ലഭിക്കുന്നതിനേക്കാൾ റേറ്റിങ് എന്റെ ചിത്രത്തിന് ലഭിച്ചുവെന്നും ബാലചന്ദ്ര മേനോന്‍ അവകശപ്പെടുന്നു.

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ‘ഞാൻ സംവിധാനം ചെയ്യും’ എന്ന സിനിമ ചെയ്തത്. കുടുംബസദസ്സിനെ ഉദ്ദേശിച്ചെടുത്ത ചിത്രമായിരുന്നു. പക്ഷേ ഈ കാലയളവിൽ തിയേറ്ററിൽ വരുന്ന പ്രേക്ഷകർ മാറിയത് ഞാൻ ശരിയായി ശ്രദ്ധിച്ചില്ല. എന്റെ വിലയിരുത്തലിന്റെ പരാജയമായിരുന്നു അത്. പക്ഷേ ചിത്രം ചാനലിൽ വരുമ്പോൾ കുടുംബ പ്രേക്ഷകർ സ്വീകരിക്കുമെന്ന എന്റെ വിശ്വാസം സത്യമായി. മമ്മൂട്ടി-മോഹൻലാൽ ചിത്രങ്ങൾക്ക് ചാനലുകളിൽ ലഭിക്കുന്നതിനേക്കാൾ റേറ്റിങ് എന്റെ ചിത്രത്തിന് ലഭിച്ചു. ഞാൻ സംവദിക്കാനാഗ്രഹിച്ച പ്രേക്ഷകർ അനുകൂലമായി എന്റെ ചിത്രത്തോട് പ്രതികരിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button