ലാഹോര്‍: പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ മുന്‍ ഉദ്യോഗസ്ഥനും ലഫ് ജനറലുമായിരുന്ന അജ്മദ് ഷുഐബ് ആണ് ഇന്ത്യയ്ക്ക് അനുകൂലമായ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായിരുന്ന ജാദവ് കച്ചവട ആവശ്യങ്ങള്‍ക്കായി ഇറാനിലെത്തിയപ്പോള്‍ പാക്കിസ്ഥാന് പിടികൂടിയതാണെന്ന ഇന്ത്യന്‍ വാദത്തെ ശരി വെയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
മാര്‍ച്ച് മൂന്നിന് ബലുചിസ്ഥാനില്‍ നിന്നാണ് ജാദവിനെ പിടികൂടിയതെന്നാണ് പാക്ക് വാദം. സൈനീക കോടതിയില്‍ വിചാരണ നടത്തി ഏപ്രില്‍ 10ന് വധശിക്ഷയും വിധിച്ചു. ഇതിനെതിരെ ഹേഗിലെ രാജ്യാന്തര കോടതിയില്‍ നിന്ന് ഇന്ത്യ സ്റ്റേ നേടി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പാക്കിസ്ഥാന് തയ്യാറായിട്ടില്ല
പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിനെ ഇറാനില്‍ നിന്ന് പിടികൂടിയതാണെന്ന് പാക്ക് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ചാരനായി പാക്കിസ്ഥാനിലേയ്ക്ക് കടക്കാന്‍ ശ്രമിക്കവെയാണ് കുല്ഭൂഷണ് ജാദവിനെ അറസ്റ്റ് ചെയ്തതെന്ന പാക്കിസ്ഥാന്റെ വാദത്തെ തകര്‍ക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
Post Your Comments