തിരുവനന്തപുരം : കേരളത്തിലെ തനത്കലയായ കഥകളിയെ കുറിച്ച് അറിയാനായി ഇനി അധികസമയം ചെലവഴിയ്‌ക്കേണ്ട. കഥകളിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നിങ്ങളുടെ ഇനി വിരല്‍ത്തുമ്പില്‍ നിന്നും തന്നെ ലഭിയ്ക്കും. ഇതിനായി ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇപ്പോള്‍ ലഭ്യമാണ്.
പ്ലേസ്‌റ്റോര്‍ ലിങ്ക് : https://play.google.com/store/aaps/datails?id=com.vtm.kathakali&hl=en
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കഥകളി എന്ന് സെര്‍ച്ച് ചെയ്താലും ആപ്ലിക്കേഷന്‍ ലഭ്യമാകും.
കഥകളി സാധാരണ ആസ്വാദകനും പ്രയോക്താവിനും ഒരുപോലെ പ്രയോജനപ്പെടും വിധം ഒരുക്കിയിട്ടുള്ള ആപ്ലിക്കേഷന്‍, kathakalipadam.com, kathakali.info എന്നീ രണ്ട് സൈറ്റുകളില്‍ ലഭ്യമായ വിവരങ്ങള്‍ ക്രോഡീകരിച്ചാണ് എത്തിച്ചിരിക്കുന്നത്.
അരങ്ങത്ത് പ്രധാനമായും നടപ്പുള്ള നാല്‍പ്പത്തിയൊന്ന് ആട്ടക്കഥകളുടേയും സാഹിത്യവും അതിലെ പദങ്ങളുടെ ശബ്ദരേഖകളും ഈ ആപ്ലിക്കേഷനില്‍ ലഭിയ്ക്കും.
ആട്ടക്കഥകളിലെ പദങ്ങള്‍ സെര്‍ച്ച് ചെയ്യാനും കഥകളി സംബന്ധമായ ലേഖനങ്ങള്‍ വായിക്കാനുള്ള സൗകര്യവുമുണ്ട്. ആപ്ലിക്കേഷന്‍ പ്രവര്‍ത്തിയ്ക്കാന്‍ ഫോണില്‍ കുറഞ്ഞത് 512 കെ.ബി മെമ്മറി മാത്രം മതി.
Post Your Comments