Latest NewsNewsTechnology

നാല് ജനപ്രിയ ആപ്പുകള്‍ കൂടി പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍

അപകടകാരിയായ ജോക്കര്‍ മാല്‍വെയറിന്റെ സാന്നിധ്യം, പ്ലേ സ്റ്റോറില്‍ നിന്ന് നാല് ജനപ്രിയ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

കാലിഫോര്‍ണിയ: അപകടകാരിയായ ജോക്കര്‍ മാല്‍വെയറിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് നാല് ജനപ്രിയ ആപ്പുകള്‍ കൂടി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ആന്‍ഡ്രോയ്ഡ് സിസ്റ്റം ഹാക്ക് ചെയ്യുന്നതിനായി 2017 മുതല്‍ സൈബര്‍ കുറ്റവാളികള്‍ ഏറ്റവും കൂടുതലായി ഉപയോഗിച്ച് വന്നിരുന്ന മാല്‍വെയറാണ് ജോക്കര്‍. ഒരിടവേളയ്ക്ക് ശേഷമാണ് മാല്‍വെയര്‍ വീണ്ടും പ്ലേ സ്റ്റോറില്‍ തിരിച്ചെത്തുന്നത്.

Read Also: കൂറുമാറ്റ വിവാദങ്ങൾക്കൊടുവിൽ ഗോവ എം.എൽ.എ മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും നീക്കി കോൺഗ്രസ്

സ്മാര്‍ട്ട് എസ്എംഎസ് മെസേജസ്, ബ്ലഡ് പ്രഷര്‍ മോണിറ്റര്‍, വോയ്സ് ലാഗ്വേജ് ട്രാന്‍സ്‌ലേറ്റര്‍, ക്വിക്ക് ടെക്സ്റ്റ് എസ്എംഎസ് എന്നീ നാല് ആപ്പുകളാണ് പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്. ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ ആപ്പ് ഡാറ്റ മുഴുവനായി നീക്കം ചെയ്ത ശേഷം ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ഗൂഗിള്‍ അറിയിച്ചു.

പരേഡോ ആണ് ആദ്യമായി ജോക്കര്‍ മാല്‍വെയര്‍ 2022ല്‍ വീണ്ടുമെത്തിയെന്ന് കണ്ടെത്തിയത്. ഇത് പിന്നീട് ഗൂഗിള്‍ സ്ഥിരീകരിച്ചു. വ്യക്തിഗത വിവരങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളെടുത്ത് സൂക്ഷിക്കാനും നോട്ടിഫിക്കേഷനുകള്‍ വായിക്കാനും ഈ മാല്‍വെയറിന് സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button