ന്യൂഡല്‍ഹി: മിത്രോം ആപ്പ് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ഇതിനകം അഞ്ച് ലക്ഷത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞ ആപ്പാണ് നീക്കം ചെയ്തിരിക്കുന്നത്. ആപ്പ് നീക്കം ചെയ്യുന്നതിന് മുമ്പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാനാവും എന്നാല്‍ നിരവധി സുരക്ഷാ വീഴ്ചകളുള്ള ആപ്പായതിനാല്‍ തുടര്‍ന്ന് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതമെന്നാണ് ഐ.ടി വിദഗ്ധരുടെ നിര്‍ദ്ദേശം. നീക്കം ചെയ്യലിനെക്കുറിച്ച് ഗൂഗിളോ, മിത്രോം ആപ്പോ പ്രതികരിച്ചിട്ടില്ല.
എന്നാല്‍ സുരക്ഷാ കാരണങ്ങളാണ് ആപ്പ് നീക്കം ചെയ്തതെന്നാണ് പ്രാഥമിക സൂചന.റൂര്‍കി ഐ.ഐ.ടി വിദ്യാര്‍ത്ഥിയായ ഷിബാങ്ക് അഗര്‍വാള്‍ എന്ന വിദ്യാര്‍ത്ഥിയാണ് ആപ്പ് പുറത്തിറക്കിയത്. പാക്കിസ്ഥാന്‍ കോഡിംഗ് കമ്പനിയായ ക്യുബോക്‌സസില്‍ നിന്ന് സോഴ്‌സ് കോഡ് വാങ്ങി പേര് മാറ്റി ഇന്ത്യയില്‍ അവതരിപ്പിക്കുകയായിരുന്നെന്ന് നേരത്തെ വ്യക്തമായിരുന്നു.
അധിക ഫയര്‍വാളോ, സോഫ്റ്റ്‌വെയര്‍ സുരക്ഷയോ ഇല്ലാത്തതിനാല്‍ മിത്രോം ആപ്പ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധനായ സത്യജിത്ത് സിന്‍ഹ പറഞ്ഞു.ടിക് ടോക്കിന്റെ സോഴ്‌സ് കോഡ് വാങ്ങി അഗര്‍വാള്‍ ഇന്ത്യയില്‍ ആപ്പ് അവതരിപ്പിക്കുകയായിരുന്നെന്ന് ക്യുബോക്‌സസ് കമ്പനിയുടെ പ്രതിനിധി ഇര്‍ഫാന്‍ ഷെയ്ഖും സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments