YouthLatest NewsNewsInternationalMobile PhoneTechnology

ഗൂഗിൾ പ്ലേ സ്റ്റോറിൽ ‘ജോക്കർ‘ വൈറസ് ആക്രമണം: ഈ 15ആൻഡ്രോയ്ഡ് ആപ്പുകൾ നിങ്ങളുടെ സ്മാർട്ട് ഫോണിന് ഹാനികരമായേക്കാം

ഗൂഗിൾ പ്ലേ സ്റ്റോറിൽ ‘ജോക്കർ‘ വൈറസ് ആക്രമണം. ജോക്കർ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതോടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 15 ആപ്ലിക്കേഷനുകൾ ഇതിനോടകം നീക്കം ചെയ്തു. ഏതാനും മാസങ്ങൾക്ക് മുമ്പും ജോക്കർ മാൽവെയർ ഭീഷണി ഉയർത്തിയതിനെ തുടർന്ന് ഗൂഗിൾ പ്ലേ സ്‌റ്റോർ ആപ്ലിക്കേഷനുകൾ നീക്കം ചെയ്തിരുന്നു.

Also Read:‘എന്റെ അവസാന ട്വെന്റി 20 മത്സരം…‘: വിരമിക്കൽ സൂചന നൽകി എം എസ് ധോണി

ആൻഡ്രോയ്ഡ് മൊബൈൽ ഉപഭോക്താക്കളുടെ സന്ദേശങ്ങൾ, കോൺടാക്ട് ലിസ്റ്റ്, ഫോണിന്റെ വിവരങ്ങൾ, ഒടിപി നമ്പറുകൾ എന്നിവ ചോർത്തിയെടുക്കാൻ ശേഷിയുള്ള ജോക്കർ വൈറസ് വളരെയേറെ അപകടകാരിയാണ്.

ഈസി പിഡിഎഫ് സ്കാനർ, നൗ ക്യൂ ആർ കോഡ് സ്കാൻ, സൂപ്പർ ക്ലിക്ക് വിപിഎൻ, വോള്യം ബൂസ്റ്റർ ലൗഡർ സൗണ്ട് ഇക്വലൈസർ, ബാറ്ററി ചാർജ്ജിംഗ് ആനിമേഷൻ ബബ്ൾ ഇഫക്ട്സ്, സ്മാർട്ട് ടിവി റിമോട്ട്, വോള്യം ബൂസ്റ്റിംഗ് ഹിയറിംഗ് എയ്ഡ്, ഫ്ലാഷ്ലൈറ്റ് ഫ്ലാഷ് അലേർട്ട് ഓൺ കോൾ, ഹാലോവീൻ കളറിംഗ്, ക്ലാസിക് ഇമോജി കീബോർഡ്, സൂപ്പർ ഹീറോ ഇഫക്ട്, ഡാസ്ലിംഗ് കീബോർഡ്, ഇമോജിവൺ കീബോർഡ്, ബാറ്ററി ചാർജിംഗ് ആനിമേഷൻ വാൾപേപ്പർ, ബ്ലെനഡ്ർ ഫോട്ടോ എഡിറ്റർ- ഈസി ഫോട്ടോ ബാക്ഗ്രൗണ്ട് എഡിറ്റർ തുടങ്ങിയ ആപ്പുകളാണ് വിദഗ്ധരുടെ നിർദേശത്തെ തുടർന്ന് പ്ലേ സ്റ്റോർ ഒഴിവാക്കിയത്.

ഈ ആപ്പുകൾ മറ്റ് അനൗദ്യോഗിക ഉറവിടങ്ങളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കരുതെന്നും ഐടി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button