
ന്യൂഡല്‍ഹി: ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതിനുപിന്നാലെ പ്രസ്താവനയുമായി ഗായകന്‍ അഭിജിത്ത് ഭട്ടാചാര്യ രംഗത്ത്. ട്വിറ്റര്‍ രാഷ്ട്രത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഹിന്ദു മതത്തിനും എതിരാണെന്ന് അദ്ദേഹം പറയുന്നു.
രാജ്യവിരുദ്ധര്‍, സൈനികര്‍ക്ക് എതിരായവര്‍, മോദി വിരുദ്ധര്‍, ഹിന്ദു വിരുദ്ധര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ളതാണ് ട്വിറ്റര്‍. അവരെല്ലാം നക്‌സലുകളാണ്. അവര്‍ക്ക് എല്ലാം കടുത്ത ശിക്ഷ നല്‍കണമെന്നും ഭട്ടാചാര്യ പറയുന്നു. ഇത് ജിഹാദി ട്വിറ്ററാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
സ്ത്രീകള്‍ക്കെതിരായി മോശം പ്രസ്താവന നടത്തിയതിനെതുടര്‍ന്നാണ് അഭിജിത്ത് ഭട്ടാചാര്യ വിവാദങ്ങളില്‍പ്പെട്ടത്. അദ്ദേഹത്തിനെതിരെ പരാതിയുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
Post Your Comments