Latest NewsKeralaMollywoodNewsEntertainment

ആ മൂന്ന് വര്‍‌ഷം കുളിപ്പിച്ച്‌ ഭക്ഷണം നല്‍കി മോളെ വളര്‍ത്തിയത് ഞാനാണ് : ബാല

ആ കുഞ്ഞ് ഒരു ദിവസം എനിക്ക് ഇല്ലെന്ന് പറഞ്ഞാൽ ഏത് ലോകത്തെ ന്യായമാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേർപിരിഞ്ഞെങ്കിലും മകളെ ബാല കാണാറുണ്ട്. ഇപ്പോഴിതാ സില്ലി മോങ്ക്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ ബാല മകളെ കുറിച്ച്‌ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഞാൻ മരണക്കിടക്കയില്‍ ആയിരുന്നപ്പോള്‍ എന്നെ കാണാൻ വന്ന എല്ലാവരും എന്നെ സ്നേഹിച്ചവരല്ല. പലരും പേടിച്ചിട്ടാണ് വന്നത്. കാരണം എന്നോട് ചെയ്ത ദ്രോഹം അവര്‍ക്ക് അറിയാമല്ലോ. എനിക്ക് ജീവിതത്തില്‍ ഏറ്റവും ഇഷ്ടം സിനിമയാണ്. പക്ഷെ എന്റെ മകള്‍ പിറന്നശേഷം മൂന്ന് വര്‍ഷം ഞാൻ സിനിമ ചെയ്തില്ല.’

READ ALSO: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു: പ്രതി പിടിയിൽ

‘ഞാൻ അഭിനയിക്കാൻ പോയിട്ടില്ല. കാരണം ഞാനാണ് അവളെ വളര്‍ത്തിയത്. ഞാനാണ് കുളിപ്പിച്ചതും എല്ലാം വാഷ് ചെയ്തതും അവളെ ഉറക്കിയതും ഭക്ഷണം കൊടുത്തതുമെല്ലാം. എന്റെ കയ്യില്‍ കിടന്നുറങ്ങാറുള്ള കുഞ്ഞ് ഒരു ദിവസം എനിക്ക് ഇല്ലെന്ന് പറഞ്ഞാല്‍ അത് ഏത് ലോകത്തെ ന്യായമാണ്. ഒരു അച്ഛനേയും മകളേയും പിരിക്കാൻ ആര്‍ക്കും അധികാരമില്ല. നിയമം നല്ലവന് വേണ്ടിയല്ല. ഞാൻ എന്ത് തെറ്റാണ് ചെയ്തത്.’

‘അതുപോലെ തന്നെ മൊയ്തീൻ സിനിമ ഷൂട്ടിനിടെ ബ്രേക്ക് കിട്ടിയപ്പോള്‍ ‍ഞാൻ വീട്ടിലേക്ക് വന്നു. അന്ന് അമൃതയും കുഞ്ഞും വീട്ടിലുണ്ട്. ഒരു മണിയാണ് സമയം. ഞാൻ ചെല്ലുമ്പോള്‍ പരിസരപ്രദേശത്തെ വീടുകളില്‍ ഒരു സംഘം മോഷണം നടത്തുന്നു. എന്റെ വീടിനെ ലക്ഷ്യമാക്കി അവര്‍ വന്നപ്പോഴേക്കും ഞാൻ അവിടെ എത്തി. ആറ് പേര്‍ ഉണ്ടായിരുന്നു. എല്ലാവരേയും അടിച്ചിട്ടു. കാരണം അമൃതയേയും കുഞ്ഞിനേയും അവര്‍ ഉപദ്രവിക്കരുതെന്ന ചിന്തയായിരുന്നു മനസില്‍. പിറ്റേന്ന് അത് വാര്‍ത്തയായപ്പോള്‍ എന്നെ ആദ്യം വിളിച്ചത് പൃഥ്വിരാജാണ്. എങ്ങനെ ധൈര്യം കിട്ടിയെന്ന് ചോദിച്ചു… താനായിരുന്നുവെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് വരുമായിരുന്നുവെന്നാണ് അന്ന് എന്നോട് പൃഥ്വിരാജ് പറഞ്ഞത്’, – ബാല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button