CinemaBollywoodEntertainment

സ്ത്രീകള്‍ക്കെതിരെ വിവാദ പ്രസ്താവന; ഗായകന് പണികൊടുത്ത് ട്വിറ്റര്‍

 

സ്ത്രീകള്‍ക്കെതിരെ വിവാദ പ്രസ്താവന നടത്തിയ ബോളിവുഡ് ഗായകനും ട്വിറ്റര്‍ നല്‍കിയത് കിടിലന്‍ പണി. ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷഹല റാഷിദിനെക്കുറിച്ച്‌ മോശം പരാമര്‍ശം നടത്തിയതിനെതുടര്‍ന്നാണ് ബോളിവുഡ് ഗായകന്‍ അഭിജിത് ഭട്ടാചാര്യയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. തുടര്‍ച്ചയായി സ്ത്രീകളടക്കമുള്ളവര്‍ക്കെതിരായി മോശം ട്വീറ്റുകള്‍ നടത്തിയതിന്റെ പേരിലാണ് ട്വിറ്റര്‍ അദ്ദേഹത്തിന്റെ അക്കൗണ്ട് മരവിപ്പിച്ചത്.

സ്ത്രീകള്‍ക്കെതിരായി ലൈംഗിക ചുവയുള്ള, അപകീര്‍ത്തികരമായ ട്വീറ്റുകള്‍ നടത്തിയതിന് മുന്‍പും അഭിജീത് നടപടികള്‍ നേരിട്ടിട്ടുണ്ട്. 2016ല്‍ പത്രപ്രവര്‍ത്തക സ്വാതി ചതുര്‍വ്വേദിക്കെതിരായി ഇത്തരം ട്വീറ്റ് ചെയ്തതിന് അഭിജീതിനെ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button