ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മറ്റൊരു മിന്നലാക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനകള്‍. ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലുകളും നുഴഞ്ഞുകയറ്റവും വര്‍ധിച്ച സാഹചര്യത്തിലാണ് മറ്റൊരു മിന്നലാക്രമണത്തിന് പദ്ധതിയിടുന്നതെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്. അതിര്‍ത്തി കടന്നുള്ള പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ശക്തമായ നടപടിയുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരമൊരു സൂചന നൽകിയത്. പാക് പ്രകോപനത്തിന് മറുപടി നല്‍കുമോ എന്ന ചോദ്യത്തിന് ചില നടപടികളുണ്ടാകുമെന്നും അത് നടപ്പാക്കിയതിന് ശേഷം വെളിപ്പെടുത്തുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.വിഷയത്തില്‍ ഇനി എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. സുരക്ഷാ ഏജന്‍സികള്‍ വേണ്ടത് ചെയ്തുകൊള്ളുമെന്നും അതിന്റെ ഫലം നിങ്ങള്‍ക്ക് തന്നെ കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാണ് മറ്റൊരു മിന്നലാക്രമണത്തിന് ഇന്ത്യ തയ്യാറായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണം.
Post Your Comments