ഗാംഗ്ടോക്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. അതീവ ജാഗ്രതയോടെ വേണം ചൈനയുടെ അതിര്‍ത്തി കയ്യേറ്റത്തില്‍ ഇടപെടാൻ. രാജ്നാഥ് സിംഗ് ജമ്മു കാഷ്മീര്‍, ഹിമാചല്‍പ്രദേശ്, സിക്കിം, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണു ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഇന്ത്യ-ചൈന അതിര്‍ത്തി 3,488 കിലോമീറ്റര്‍ ചുറ്റളവിലാണ്. ചൈനീസ് പട്ടാളം കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഇന്ത്യന്‍ അതിര്‍ത്തി കൈയേറാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പലപ്പോഴും സൈന്യങ്ങള്‍ മുഖാമുഖം എത്താറുണ്ട്. നിലവിലുള്ള സൈനിക സംവിധാനത്തിലൂടെ യുദ്ധം പലപ്പോഴും ഒഴിവായി പോവുകയാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
ചൈനയുടെ അതിര്‍ത്തിയില്‍ 2004 മുതല്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസാണ് കാവല്‍നില്‍ക്കുന്നത്. 1,597 കിലോമീറ്ററാണ് ജമ്മു കാഷ്മീരില്‍ ഇന്ത്യയുടെ അതിര്‍ത്തി. ഹിമാചല്‍പ്രദേശ് 200 കിലോമീറ്റര്‍, ഉത്തരാഖണ്ഡില്‍ 345 കിലോമീറ്റര്‍, സിക്കിമില്‍ 220 കിലോമീറ്റര്‍, അരുണാചല്‍പ്രദേശില്‍ 1,126 കിലോമീറ്ററുമാണ് അതിര്‍ത്തിയുടെ നീളം. ചില പ്രദേശങ്ങളില്‍ ജവാന്മാര്ക്കു പട്രോളിംഗ് നടത്താന്‍ ബുദ്ധിമുട്ടു നേരിടുന്നുണ്ടെന്നും അതിര്‍ത്തിപ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കണമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
Post Your Comments