താനെ: മഹാരാഷ്ട്രയിലെ ഗണേശപുരിയിൽനിന്നു പോലീസ് സ്ഫോടക വസ്തുക്കൾ പിടികൂടി. പോലീസ് നടത്തിയ പട്രോളിംഗിലാണ് കാറിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ അറസ്റ്റു ചെയ്തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് മേധാവി വെങ്കട്ട ആണ്ടലെ പറഞ്ഞു. ഏഴ് ബോക്സ് ജെലാറ്റിൻ സ്റ്റിക്കുകളും 1200 ഡിറ്റണേറ്ററുകളും 150 കിലോ അമോണിയം നൈട്രേറ്റുമാണ് പിടികൂടിയത്.
Post Your Comments