
മണിക്കൂറില്‍ 280 കി.മീ വേഗതയില്‍ കാര്‍ പറത്തി ഇന്ത്യന്‍ നായകന്റെ സാഹസം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലിയാണ് തന്റെ ഓടികാറില്‍ ചീറിപ്പാഞ്ഞ് ആരാധകരെ അമ്പരപ്പിച്ചത്. ഐപിഎല്ലില്‍ തോറ്റതിന്റെ ദേഷ്യം കാറിനോട് തീര്‍ത്തതല്ല. കൊഹ്‌ലിയുടെ ഇഷ്ടവിനോദങ്ങളിലൊന്നാണ് കാറോട്ടം.
ഐപിഎല്ലില്‍ നിന്നു പാതിവഴിയില്‍ പടിയിറങ്ങിയ താരം, ചാമ്പ്യന്‍സ് ട്രോഫി തുടങ്ങുന്നതിനു മുമ്പ് ഇഷ്ട വിനോദങ്ങളിലൊന്നായ കാറോട്ട മത്സരത്തില്‍ പങ്കെടുത്തു. ട്രാക്കില്‍ തന്റെ ഔഡി കാറുമായി മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗതയിലാണ് കൊഹ്‌ലി പറന്നത്. ദില്ലിയിലെ ബുദ്ധ അന്താരാഷ്ട്ര സെര്‍ക്യൂട്ടിലായിരുന്നു ഇന്ത്യന്‍ നായകന്‍ മിന്നല്‍ വേഗത്തില്‍ പാഞ്ഞത്.
Post Your Comments