ന്യൂഡല്‍ഹി : ചരക്കു സേവന നികുതി സമ്പ്രദായം ജൂലൈ ഒന്നുമുതല്‍ നടപ്പിലാകുമ്പോള്‍ ഫോണ്‍ വിളിയ്ക്ക് ചെലവേറും. ലാന്‍ഡ് ഫോണുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും ഡാറ്റ, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും ഇത് ബാധകമാണ്.
കഴിഞ്ഞ ദിവസം ശ്രീനഗറില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ ടെലികോം ഉള്‍പ്പെടെ വിവിധ സേവന മേഖലകളുടെ ജി.എസ്.ടി നിരക്കുകള്‍ തരംതിരിച്ചു. ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലെന്നപോലെ 5,12,18,28 എന്നിങ്ങനെ നാല് സ്ലാബുകളിലാണ് സേവന മേഖലയില്‍ ജി.എസ്.ടി നികുതി. ആരോഗ്യ, വിദ്യഭ്യാസ മേഖലകളെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ട്രെയിന്‍ യാത്രയില്‍ എ.സി ടിക്കറ്റല്ലെങ്കില്‍ നികുതിയില്ല. മെട്രോ-ലോക്കല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ക്കും ഹജ്ജ് യാത്രാ ടിക്കറ്റുകള്‍ക്കും പൂര്‍ണമായി ജി.എസ്.ടി ഇളവ് അനുവദിച്ചിട്ടുണ്ട്.
Post Your Comments