
അജി തോമസ്
പ്രധാനമന്ത്രിയുടെ ജനക്ഷേമപദ്ധതികളെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ അട്ടിമറിക്കാനുള്ള നീക്കമാണിതിന് പിന്നില്‍. മാതാപിതാക്കള്‍ക്ക് ഒറ്റപ്പെണ്‍കുട്ടി മാത്രമുള്ളവര്‍ക്ക് (സഹോദരങ്ങള്‍ ഇല്ലാതെ) സ്‌കൂള്‍, കോളേജ് തലം മുതല്‍ ബിരുദാനന്തര ബിരുദം വരെ മാസം 2000 രൂപ ക്രമത്തില്‍ സിബിഎസ്ഇ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന പദ്ധതിയാണ് നിലവിലുള്ളത്.
ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് എസ്എസ്എല്‍സി 75 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്ക് 20000 രൂപയും പ്ലസ്ടൂവിന് 85 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്ക് 25000 രൂപയും സ്‌കോളര്‍ഷിപ്പ് നല്‍കുന്നുവെന്നാണ് സന്ദേശം. മുനിസിപ്പാലിറ്റികളില്‍ അപേക്ഷ നല്‍കണമെന്നും സന്ദേശത്തില്‍ പറയുന്നു. ഇത് വായിച്ച് നിരവധി ആളുകളാണ് വഞ്ചിതരാകുന്നത്.
മുദ്രാവായ്പ്പ പോലുള്ള പദ്ധതികള്‍ അട്ടിമറിക്കാനുള്ള നീക്കം ബാങ്കുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായ നിരവധി പരാതികളാണ് ബിജെപിയുടെ ഹെല്‍പ് ഡസ്‌ക്കില്‍ ലഭിക്കുന്നത്. സ്വയം തൊഴില്‍ ചെയ്യാന്‍ കുറഞ്ഞ പലിശ നിരക്കില്‍ മൂന്ന് പദ്ധതികളായി നല്‍കുന്നതാണ് മുദ്രാ വായ്പ.
രേഖകള്‍ സഹിതം ബാങ്കിലെത്തുന്ന അപേക്ഷകരെ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തിരിച്ചയയ്ക്കുകയാണ് ബാങ്ക് അധികൃതര്‍. യാതൊരു ജാമ്യവും നല്‍കാതെ പത്തുലക്ഷം രൂപ വരെ തൊഴില്‍ സംരംഭകര്‍ക്ക് നല്‍കുന്ന ജനക്ഷേപപദ്ധതിയാണ് ഒരുപറ്റം ബാങ്ക് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നത്.
വൈദ്യുതി ഉപഭോഗം കുറയ്ക്കാനുള്ള ‘ഉജാല’ പദ്ധതിയെ വൈദ്യുതി ബോര്‍ഡ് അട്ടിമറിക്കുകയാണ്. സാധാരണ ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുന്നതിനുള്ള പദ്ധതിയാണിത്. കെഎസ്ഇബി വഴിയാണ് ഉപഭോക്താക്കള്‍ക്ക് ബള്‍ബുകള്‍ വിതരണം ചെയ്യുന്നത്.
എന്നാല്‍ ബില്ലും രസീതുമായി ഓഫീസിലെത്തുന്നവരോട് ബള്‍ബുകള്‍ വന്നില്ലെന്നും തീര്‍ന്നുപോയി എന്നുമുള്ള മറുപടിയാണ് ലഭിക്കുന്നത്.
കേരളത്തിനനുയോജ്യമായ നൂറ്റിനാല്പതോളം പദ്ധതികളാണുള്ളത്.
പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ജില്ലകള്‍തോറും ബിജെപിയുടെ ഹെല്‍പ് ഡസ്‌ക്കുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 1800 3000 9383 എന്ന ടോള്‍ഫ്രീ നമ്പരിലാണ് ബന്ധപ്പെടേണ്ടത്.
Post Your Comments