ഹേഗ്: മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ഹര്‍ജി പരിഗണിച്ചു. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു. വധശിക്ഷയ്‌ക്കെതിരെ ഇന്ത്യനല്‍കിയ ഹര്‍ജി കോടതി പരിഗണിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ മാസം കുല്‍ഭൂഷണെ വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു. കേസില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വാദം തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. വിധി ഇന്ത്യാ-പാക്ക് ബന്ധത്തില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കുന്നതാണ്. ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു കുല്‍ഭൂഷണ്‍ ജാദവിനു പാക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചത്.
എന്നാല്‍, ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്നാണു റോണി എബ്രഹാം അധ്യക്ഷനായ ഹേഗിലെ രാജ്യാന്തര കോടതിയില്‍ ഇന്ത്യ വാദിച്ചത്.
2016 മാര്‍ച്ചില്‍ ഇറാനില്‍നിന്നു കുല്‍ഭൂഷണെ തട്ടിക്കൊണ്ടുപോയാണ് അറസ്റ്റു ചെയ്തത്. വിയന്ന കരാര്‍ അനുസരിച്ചു തടവുകാരനു നിയമാനുസൃതം സ്ഥാപിക്കപ്പെട്ട, സ്വതന്ത്ര കോടതികളില്‍ വിചാരണയ്ക്ക് അവകാശമുണ്ട്.
കുല്‍ഭൂഷണു സ്വയം പ്രതിരോധിക്കാന്‍ നിയമസഹായം ലഭ്യമാക്കിയില്ല. സൈനിക കോടതിയാണു സാധാരണക്കാരനായ പൗരനു ശിക്ഷവിധിച്ചത്. കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് നടന്നതെന്ന് ഇന്ത്യ വാദിച്ചു.
Post Your Comments