പുലാമന്തോൾ•GHSS പുലാമന്തോളിലെ 1994/95 SSLC ബാച്ചിലെ വിദ്യാർത്ഥികൾ രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം ഒരു വട്ടം കൂടി ഒത്തുകൂടി. മറക്കാനാവാത്ത ഓർമ്മകളും തകരാത്ത സൗഹൃദങ്ങളും അവരെ ഒരുമിപ്പിച്ചു. ഒരു കൂട്ടം സുഹൃത്തുക്കളുടെ രാപ്പകലില്ലാതെ അധ്വാനം സംഗമത്തെ അവിസ്മരണീയ അനുഭവമാക്കി മാറ്റി.
രാവിലെ 9 രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ കൗണ്ടറിനു തൊട്ടടുത്തായി ഒരു പഴയകാല മിഠായി കടയും സജ്ജീകരിച്ചിരുന്നു.94/95 കാലഘട്ടങ്ങളിൽ കടകളിൽ ലഭ്യമായിരുന്ന മിഠായികൾ മാത്രം വച്ചാണ് കട സജീകരിച്ചത്. എല്ലാവരും കടയിൽ എത്തുകയും മിഠായികൾ കഴിക്കുകയും ചെയ്തു എന്നത് തന്നെ ഓരോരുത്തരും എത്രമാത്രം അന്നത്തെ സ്‌കൂൾ ജീവിതത്തെ മനസ്സിൽ കൊണ്ട് നടക്കുന്നു എന്നതിൻറെ തെളിവായി.
അന്നത്തെ അദ്ധ്യാപകരെയെല്ലാം കുട്ടികളെക്കാൾ ഉത്സാഹത്തിൽ സംഗമത്തിൽ പങ്കെടുക്കാൻ എത്തിച്ചേരുകയും കുട്ടികളുമായി ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ അധ്യാപകരെയെല്ലാം ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ഉച്ചഭക്ഷണശേഷം ഓർമ്മകൾ പങ്ക് വെക്കാനായി ഔപചാരികതയില്ലാതെ കൂട്ടുകൂടിയിരുന്നു അവർ ഓർമകളിൽ നീരാടി. രസരമായതും കണ്ണ് നനയിക്കുന്നതുമായ ഓർമ്മകൾ കുറച്ചു നേരത്തേക്കെങ്കിലും നെഞ്ചിൽ നീറ്റലായി. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലത്തിന്റെ ഓർമ്മകളിൽ മറ്റെല്ലാം മറന്ന് അവർ അന്നത്തെ വിദ്യാർത്ഥിയാളായി. കുടുംബമായി വന്നവർ പോലും 4 മണിക്ക് എല്ലാം കഴിഞ്ഞും പോകാൻ മനസ്സില്ലാതെ സ്‌കൂളിൽ ചുറ്റി നടന്നു. സംഗമത്തിന് അവസാനം കുറിച്ച് കൊണ്ട് എല്ലാവരും അവരവരുടെ ക്ലാസ്സുകളിൽ “സ്വന്തം” ബഞ്ചുകളിരുന്നു. സന്തോഷം കൊണ്ട് കണ്ണ് നനയുന്നവരും സങ്കടം കാണാതിരിക്കാൻ പൊട്ടിച്ചിരിക്കുന്നവരെയും കാണാമായിരുന്നു..
കൃഷ്ണകുമാർ
മഞ്ചേരി.
Post Your Comments